Thursday 26 November 2015

വടക്കുംനാഥന്റെ മണ്ണിലേക്ക് വിനോദ സഞ്ചാരികളെ ആകര്ഷികുന്ന കാരണങ്ങൾ പലതാണ് . തൃശൂർ പൂരവും ,ഗുരുവായൂര് അമ്പലവും ,അതിരപ്പള്ളി - വാഴച്ചാൽ വെള്ളച്ചാട്ടവും ,തൃശൂർ മൃഗശാലയും ഒക്കെ അതിൽ പെടും. കേരളത്തിന്റെ കലാ-സാംസ്കാരിക തലസ്ഥാനമായ തൃശൂർ സന്ദർശിക്കാൻ മറ്റൊരു കാരണം ആകുകയാണ്‌ ചാലകുടി - അതിരപ്പള്ളി റോഡിൽ ഉള്ള കൗതുകപാർക് . അതിരപ്പള്ളി - വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ വശ്യ സൌന്ദര്യതിനോടൊപ്പം കൌതുകപാര്കിന്റെ മനോഹാരിതയും കൂടി ചേരുമ്പോൾ മറക്കാനാവാത്ത ഓര്മകളും ആയിട്ടാണ്  നിങ്ങൾ മടങ്ങുന്നത്



വർക്കി വെളിയത്ത് എന്ന ഒറ്റയാൾ പട്ടാളത്തിന്റെ പ്രകൃതി സ്നേഹത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും കഥയാണ്‌  മനോഹരമായ കൌതുകപാര്കിനു പറയാൻ ഉള്ളത്. 16 വർഷത്തെ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യം മുഴുവൻ പാർകിന്റെ നിർമാണത്തിന് വേണ്ടി ചിലവാക്കിയ വര്ക്കി പാർകിന്റെ നിർമാണവും ഒറ്റയ്ക്കാണ് നടത്തിയത്. പ്രകൃതി സ്നേഹത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പാഠങ്ങൾ വരും തലമുറയ്ക് പകർന്നു നല്കുവാൻ പറ്റുന്ന മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഇന്ന് കൗതുകപാർക്  വളർന്നിരിക്കുന്നു



ചാലക്കുടിയിൽ നിന്ന് 4 കിലോമീറ്റർ അതിരപ്പള്ളി റോഡിലുടെ സഞ്ചരിച്ചാൽ കൌതുകപാർക്കിൽ എത്തി ചേരാവുന്നതാണ് . സന്ദർശന വിവരം മുൻകൂട്ടി അറിയിച്ചാൽ വർക്കി വെളിയത്ത്  എല്ലാ സൌകര്യങ്ങളും ഒരുക്കുന്നതാണ്. ലാഭേച്ച കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തികുവാൻ പരിശ്രമിക്കുന്ന കൗതുകപാർക് നടത്തിപ്പിന് ആവശ്യമായ ചെറിയൊരു തുക മാത്രമാണ് സന്ദർശകരിൽ നിന്ന് ഈടാക്കുനത്


            


No comments:

Post a Comment